യുക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യ ഇടപെടുന്നു; ഫ്രാൻസിലെത്തി വിദേശകാര്യമന്ത്രി ജയശങ്കർ

  • 21/02/2022

പാരീസ്: യൂറോപ്യൻ മേഖലയിൽ യുദ്ധസമാന അന്തരീക്ഷം നിലനിൽക്കേ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫ്രാൻസിലെത്തി. യുക്രെയ്ൻ-റഷ്യാ സംഘർഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സാഹചര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചർച്ചചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദർശനം.

ഫ്രഞ്ച് വിദേശകാര്യമന്ത്രി ലേ ഡ്രിയാനുമായി നടത്തിയ ചർച്ചകൾ ഏറെ ഫല പ്രദമായിരുന്നതായി ജയശങ്കർ വെളിപ്പെടുത്തി. ഫ്രാൻസുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേഖലയിൽ ഇരുരാജ്യങ്ങളും കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചതായും ജയശങ്കർ പറഞ്ഞു. യുക്രെയ്നിനെതിരെ നീങ്ങിയാൽ പസഫിക്കിലെ നാവിക താവളത്തിൽ നിന്നും പ്രതിരോധിക്കാനുള്ള സന്നാഹമാണ് ഫ്രാൻസ് ഒരുക്കിയിട്ടുളളത്. എന്നാൽ നേരിട്ട് റഷ്യയെ പ്രതിരോധിക്കാൻ ഫ്രാൻസ് തീരുമാനിച്ചിട്ടില്ല. പകരം പുടിനുമായി ചർച്ച നടത്തിയാണ് മാക്രോൺ പ്രശ്നം തണുപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനിടെയാണ് റഷ്യയുടെ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം.

ഏഷ്യയിലെ അന്താരാഷ്ട്ര പ്രതിരോധ വാണിജ്യമേഖലയിൽ ഇന്ത്യ നിർണ്ണായ കമാണെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും പ്രസ്താവനകൾ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദർശനം. പസഫിക് മേഖലയിലെ റീയൂണിയൻ ദ്വീപ് കേന്ദ്രീകരിച്ചുള്ള ഫ്രാൻസിന്റെ നാവിക സേനയ്ക്ക് ഇന്ത്യയാണ് പ്രാദേശിക സഹായം നൽകുന്നത്. ഇന്ത്യക്ക് റഫേൽ നൽകിക്കൊണ്ടാണ് ഫ്രാൻസ് പ്രതിരോധ രംഗത്ത് ശക്തമായ പങ്കാളിത്തം ഉറപ്പിച്ചത്.

ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും ലോകരാജ്യങ്ങൾ ഇന്ത്യയുടെ വിദേശ പ്രതിരോധ നയത്തെ ഏറെ പ്രശംസിച്ചിരുന്നു. ഏറ്റവും വിശ്വസ്തരായ സുഹൃത്തെ ന്നാണ് ഓസ്ട്രേലിയ വിശേഷിപ്പിച്ചത്. അതിർത്തി വിഷയങ്ങളിലും സമുദ്ര സുര ക്ഷയിലും ഏറെ നിർണ്ണായകമാണ് ഇന്ത്യയെന്ന് ക്വാഡ് രാഷ്ട്രങ്ങൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Related News