ദേശീയ ദിനാഘോഷങ്ങൾ; സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി ആഭ്യന്തര മന്ത്രാലയം

  • 21/02/2022

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾക്കുള്ള തയാറെയുപ്പുകൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. 8000 സൈന്യാം​ഗങ്ങളും 1,650 പട്രോളിം​ഗ് സംഘവുമാണ് സുരക്ഷയ്ക്കായി അണിനിരക്കുക. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ്, ദേശീയ അവധി ദിനങ്ങളുടെയും വിമോചന ദിനത്തിന്റെയും ആഘോഷങ്ങൾക്കുള്ള സെക്ടറുകളുടെ
ഒരുക്കങ്ങൾ സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത ഫീൽഡ് സെക്യൂരിറ്റി അധികൃതർ ഉൾപ്പെട്ട യോഗത്തിൽ അധ്യക്ഷത വഹിച്ചു.

നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് പൂർണമായ തയ്യാറെടുപ്പിന്റെയും നിരന്തര ജാഗ്രതയുടെയും ആവശ്യകതയുണ്ടെന്ന് ഊന്നിപ്പറഞ്ഞു. കൂടാതെ വെള്ളം, ഫോം എന്നിവ  സ്പ്രേ ചെയ്യുന്നത് പോലുള്ള മോശം പെരുമാറ്റങ്ങൾ അനുവദിക്കില്ല.ഗതാഗതം തടസപ്പെടുത്തുക, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക ആശ്രദ്ധയോടെയും അമിത വേ​ഗത്തിലുള്ള ഡ്രൈവിം​ഗ് തു‌ടങ്ങിയ നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും അണ്ടർ സെക്രട്ടറി ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News