കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഹാളുകൾക്ക് വൻ ബുക്കിം​ഗ്

  • 21/02/2022

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനൊപ്പം ദേശീയ ദിനാഘോഷങ്ങളിലേക്ക് കുവൈത്ത് കടന്നതോടെ വിവിധ ചടങ്ങുകൾ നടത്താനായി ഹാളുകൾക്ക് ആവശ്യക്കാരേറുന്നു. അവധി ദിവസങ്ങളിൽ ഹാളുകളുടെ റിസർവേഷനിൽ വൻ ഡിമാൻഡ് ആണുള്ളതെന്ന് ഒരു ഹോട്ടലിലെ കസ്റ്റമർ സർവ്വീസ് അധികൃതർ പ്രതികരിച്ചു. രാജ്യത്ത് ഇന്നലെ മുതലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി തുടങ്ങിയത്. ഈ ആഴ്ച അവസാനം വരെ ഹാളുകൾ പൂർണമായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

അടുത്തയാഴ്ചയിലേക്കും നിരവധി ബുക്കിം​ഗുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം ആറ് ഗവർണറേറ്റുകളിലായി ലഭ്യമായ 14 ഹാളുകളിൽ പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ഒക്കേഷൻ ഹൗസ് ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഇന്ന് സാമൂഹ്യകാര്യ കാര്യ മന്ത്രാലയം പുനരാരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ മൊത്തം ഹാളുകളുടെ 30 ശതമാനവും  അഫിലിയേറ്റ് ചെയ്തിരിക്കുന്നത് അഫയേഴ്സ് മന്ത്രാലയവുമായാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News