ഖൈത്താനിൽ കടുത്ത നിയമലംഘനങ്ങൾ; റെസിഡൻസി നിയമലംഘകരായ 62 പേർ അറസ്റ്റിൽ

  • 21/02/2022

കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിൽ കടുത്ത നിയമലംഘനങ്ങൾ തുടരുന്നതായി റിപ്പോർട്ട് പുറത്ത്. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടുന്ന ​ഗാർഹിക തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന വ്യാജ കമ്പനികൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. റെസ്റ്ററെന്റുകൾ, അപ്പാർട്ട്മെന്റ്, ബേസ്മെന്റുകൾ തുടങ്ങിയവയിൽ ഒരുവിധ ആരോ​ഗ്യ മുൻകരുതലുകളോ ശുചിത്വമോ സുരക്ഷയോ ഇല്ലാതെയാണ് ഇവർ കഴിയുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ത്രിതല കമ്മിറ്റി മേഖലയിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്.

നിയമലംഘനം നടത്തുന്ന ഡസൻ കണക്കിന് തൊഴിലാളികളെ ഇൻസ്പെക്ടർമാർ അറസ്റ്റു ചെയ്തു. ഒപ്പം ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം വിൽക്കുകയും ആരോഗ്യ ആവശ്യകതകൾ ലംഘിക്കുകയും ചെയ്യുന്നതും പരിശോധനയിൽ വ്യക്തമായി. ഒരു മണിക്കൂർ നീണ്ട പരിശോധനയിൽ തൊഴിൽ, റെസിഡൻസി നിയമലംഘകരായ 62 പേരെയാണ് ത്രിതല കമ്മിറ്റി അറസ്റ്റ് ചെയ്തത്. വഴിയോര കച്ചവടക്കാർ നിറഞ്ഞ നിരവധി നിയമലംഘനങ്ങൾ നടക്കുന്ന സ്ഥലമായി ഖൈത്താൻ മാറിയെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News