രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമ്പത്തിക ആനുകൂല്യം നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

  • 21/02/2022

കുവൈത്ത് സിറ്റി : കോവിഡ് കാലത്ത് സേവനം ചെയ്ത എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമ്പത്തിക ആനുകൂല്യം നല്‍കുവാന്‍ സിവിൽ സർവീസ് കമ്മീഷന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന മുഴുവന്‍ ആരോഗ്യ ജീവനക്കാർക്കും ആനുകൂല്യം നല്‍കുവാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ സിവിൽ സർവീസ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള അര്‍ഹതയുള്ള ജീവനക്കാര്‍ക്കാണ് നേരത്തെ ബോണസും റേഷനും നല്‍കാന്‍ തീരുമാനിച്ചത്.ശമ്പള സ്‌കെയിലും കോവിഡ് കാല സേവനം ചെയ്ത ദിവസവും കണക്കാക്കി 2500 മുതൽ 3500 ദീനാർ വരെയാണ് ഓരോരുത്തർക്കും ലഭിക്കുകയെന്നാണ് സൂചനകള്‍. 2020 ഫെബ്രുവരി 24 മുതൽ മെയ്‌ 31 വരെ കാലയളവിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തുണ്ടായിരുന്നവർക്കാണ് ബോണസ് ലഭിക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News