കുവൈത്തില്‍ പൂർണ്ണ തോതിൽ വിദ്യാലയങ്ങള്‍ തുറക്കന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതര്‍.

  • 21/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് മാര്‍ച്ചില്‍ രണ്ടാം സെമസ്റ്റര്‍ ആരംഭിക്കാനിരിക്കേ പൂർണ്ണ തോതിൽ വിദ്യാലയങ്ങള്‍ തുറക്കന്നത് സംബധിച്ച് തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഓൺലൈൻ ക്ലാസുകളും ഓഫ് ലൈന്‍ ക്ലാസുകളുമായാണ് അധ്യയനം നടത്തിയത്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പേ രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും പൂര്‍ണ്ണമായി തുറക്കണോ അല്ലെങ്കില്‍ നിലവിലെ രീതി തുടരണമോയെന്ന് തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.അതിനിടെ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മന്ത്രാലയം ഉദ്യോഗസ്ഥന്‍ സ്കൂള്‍ സന്ദര്‍ശം ആരംഭിച്ചു. 

രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൂർണ്ണ ശേഷിയിലുള്ള പ്രവർത്തനം പുനരാരംഭിക്കും. ഏപ്രിൽ ഒന്നു മുതലാണു ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വർഷം ആരംഭിക്കുക. കോറോണ വൈറസ്‌ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളുടെയും പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്നില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News