ശമ്പളം ലഭിച്ചിട്ട് എട്ട് മാസം; വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍.

  • 21/02/2022

കുവൈത്ത് സിറ്റി : ഫർവാനിയ ഗവര്‍ണ്ണറേറ്റില്‍ ജോലി ചെയ്യുന്ന  വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് ഇടപെടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണ്‍ മുതല്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്നും ഇവര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.തൊഴിലാളി തര്‍ക്കത്തെ തുടര്‍ന്ന് കമ്പനിയുടെ ഫയൽ താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാര്‍ പ്രകാരം 250 ദിനാര്‍ വേതനമായി നല്‍കേണ്ടയിടത്ത് വര്‍ഷങ്ങളായി കമ്പനി 200 ദിനറാണ് നല്‍കി കൊണ്ടിരുന്നത്. ശമ്പളയിനത്തില്‍ മാസാമാസം 50 ദിനറാണ് കമ്പനി അനര്‍ഹമായി പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News