മുസാഫർ, ബിൽസലാമ, മിന ആപ്പുകളുടെ ഉപയോഗം താൽക്കാലികമായി നിര്‍ത്തുവാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിസിഎ.

  • 21/02/2022

കുവൈത്ത് സിറ്റി : കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ മൊസാഫർ, ബിൽസലാമ. മുന ആപ്പുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.

ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള ബിൽസലാമ ആപ്പും കുവൈത്തിന് പുറത്ത് പിസിആർ ടെസ്റ്റ് അക്രഡിറ്റേഷൻ വേണ്ടി ഉപയോഗിച്ച മുന ആപ്പും യാത്ര രേഖകള്‍ക്കായുള്ള മൊസാഫർ ആപ്പുമാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാന്‍ കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കിയത്. തീരുമാനം ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരും.പ്രതിദിന കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോവിഡ്‌ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News