ദേശീയ ദിനം: മിഷ്‌റഫിൽ ആഘോഷ മാർച്ച് നടത്തി

  • 21/02/2022


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്റ് ആന്റ് പീസ് 'കുവൈത്ത് സമാധാനം... ഒരുമിച്ച് ഞങ്ങൾ മാതൃരാജ്യത്തെ സംരക്ഷിക്കുന്നു' എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തി. വിദേശകാര്യ, കാബിനറ്റ് കാര്യ മന്ത്രി ഡോ. അഹമ്മദ് അൽ നാസറിന്റെ മേൽനോട്ടത്തിലായിരു്നു ആഘോഷകരമായ മാർച്ച്. 17 ഔദ്യോഗിക സംഘടനകൾ, ഫെഡറേഷനുകൾ, യൂണിയനുകൾ, അസോസിയേഷനുകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു മാർച്ച്.

അൽ സലാം സ്ക്വയറിലേക്ക് നടന്ന മാർച്ചിൽ മാതൃരാജ്യത്തോടുള്ള വിശ്വസ്തത പ്രകടിപ്പിച്ച് കൊണ്ട് ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും വിളക്കുകൾ തെളിയിച്ചു. ഈ മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അറബ് വേൾഡ് അഫയേഴ്‌സിന്റെ അസിസ്റ്റന്റ് വിദേശകാര്യ അംബാസഡർ നാസർ അൽ ക്വത്താനി പറഞ്ഞു. ദേശീയ അവധി ദിനം ആഘോഷിക്കപ്പെടുമ്പോൾ കുിവൈത്തിനെ ജനങ്ങളെയും സർക്കാരിനെയും വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്റ് ആന്റ് പീസ് പ്രസിഡന്റ് ഖ്വത്തർ അൽ ജോവാൻ അഭിനന്ദിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News