ഏത് മതത്തിൽപ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താൻ: ഹിജാബ് വിവാദത്തിൽ അമിത് ഷാ

  • 21/02/2022

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്‌കൂൾ, കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും മതങ്ങൾക്കതീതരായിരിക്കണം വിദ്യാർത്ഥികളെന്നും, ഏത് മതത്തിൽപ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താനെന്നും അമിത് ഷാ പറഞ്ഞു.

ഹിജാബ് വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവർക്ക് അതിന് കഴിയില്ലെന്നും അതിനുള്ള അത്തരക്കാരുടെ ശ്രമങ്ങൾ വിഫലമാവുമെന്നും അമിത് ഷാ പറഞ്ഞു. 'ഹിജാബ് വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കോടതി വിധി വരുന്നത് വരെ എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ പറയും, എന്നാൽ വിധി വന്നാൽ കോടതിയുടെ തീരുമാനം ഞാനും അംഗീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Related News