ഹിജാബ് നിരോധനം: ഉഡുപ്പി സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹർജിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി

  • 22/02/2022

ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി.


ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി ഹൈകോടതിയെ അറിയിച്ചു.

ഹിജാബ് ധരിക്കാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19(1)(എ) യുടെ കീഴിലാണ് വരുന്നത്, ആര്‍ട്ടിക്കിള്‍ 25 അല്ല. ഒരാള്‍ ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 'സ്ഥാപന അച്ചടക്കത്തിന് വിധേയമായി' ഒരു നിയന്ത്രണവുമില്ല -നവാദ്ഗി പറഞ്ഞു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

ഹിജാബ് മതപരമായ ആചാരമാണെങ്കിലും മതപരമായ അനിവാര്യമായ ആചാരമല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. ഒരു പ്രത്യേക വസ്ത്രം ധരിക്കുക മതപരമായ ആചാരമായി മാറിയാല്‍ ബന്ധപ്പെട്ട സ്ത്രീകളെല്ലാം അത് ധരിക്കാന്‍ ബാധ്യസ്ഥരാകുമെന്നതാണ് ഈ കേസിലെ ബുദ്ധിമുട്ടുള്ള വിഷയം. ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാകും.

Related News