കേരളത്തിൽ കൊവിഡ് രോഗികൾ കുറയുന്നു; അതിർത്തി പരിശോധനയിൽ അയവില്ലാതെ തമിഴ്നാട്

  • 22/02/2022

പു​ന​ലൂ​ര്‍: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ഇ​പ്പോ​ഴും ത​മി​ഴ്നാ​ടി​ന്‍റെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും പ്ര​ധാ​ന അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ എ​ല്ലാ​വ​രും ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.


ര​ണ്ടു​ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ പു​തി​യ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ന്‍ വ​ഴി പാ​സ് എ​ടു​ക്കു​ക​യും വേ​ണം. ഇ​തൊ​ന്നും ഇ​ല്ലാ​ത്ത​വ​രെ പു​ളി​യ​റ​യി​ലെ ചെ​ക് പോ​സ്റ്റ് അ​ധി​കൃ​ത​ര്‍ ക​ട​ത്തി​വി​ടു​ക​യി​ല്ല.

ഇ​വി​ടെ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ അ​ണു​നാ​ശി​നി ത​ളി​ച്ചാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. കേ​ര​ള അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ നേ​ര​ത്ത ഉ​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ഇ​പ്പോ​ഴി​ല്ല. ആ​കെ​യു​ള്ള​ത് ര​ണ്ട്​ പൊ​ലീ​സു​കാ​രു​ടെ സേ​വ​ന​മാ​ണ്. ഇ​വ​ര്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്നി​ല്ല.

Related News