റഷ്യ- യുക്രൈൻ സംഘർഷം; കുവൈത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകി അധികൃതർ

  • 23/02/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തയാറെടുപ്പുകൾ നടത്തി കുവൈത്ത് സർക്കാർ. പ്രത്യേക്ഷിച്ചും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികളുമായി സർക്കാർ കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. യുദ്ധസാഹചര്യം ഉണ്ടായാലും രാജ്യത്ത്  ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അത്തരമൊരു അവസ്ഥയിൽ താത്കാലികം എന്ന നിലയിൽ ഉത്പന്നങ്ങളുടെ വിലയിൽ വർധനയുണ്ടായേക്കാം.

ധന, വാണിജ്യം, എണ്ണ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സമിതിയെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി നിയോ​ഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ കുവൈത്ത് തുറമുഖ അതോറിറ്റി, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, കുവൈത്ത് സപ്ലൈ കമ്പനി, സഹകരണ സംഘങ്ങളുടെ യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും അടുത്തയിടെ യോ​ഗവും ചേർന്നിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News