വിവാഹ വേദിയില്‍ കലഹിച്ച് വധൂവരന്മാര്‍; പലഹാരം വലിച്ചെറിഞ്ഞ് വധു, വെള്ളം തട്ടിത്തെറിപ്പിച്ച് വരന്‍, വീഡിയോ വൈറല്‍

  • 23/02/2022

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട്. ചില വിവാഹങ്ങളും അതിലെ നല്ല നിമിഷങ്ങളും അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ വിവാഹവേദിയിൽ‌ വധൂവരന്മാർ വഴക്കിടുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

ഈ സംഭവം എവിടെയാണെന്നോ വധൂവരന്മാർ ആരാണെന്നോ വ്യക്തമല്ല. ‘ghantaa’എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വരൻ വായിൽ വച്ചു നൽകുന്ന പലഹാരം വധു വലിച്ചെറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിനുശേഷം വരനു നൽകാൻ ഒരു ഗ്ലാസ് വെള്ളം ബന്ധുക്കളിലാരോ വധു‌വിന് കൈമാറുന്നു. വധു ഇത് നീട്ടുമ്പോൾ വരൻ തട്ടിത്തെറിപ്പിക്കുന്നു. 

ഇതോടെ വധു കൂടുതൽ കുപിതയാകുന്നതും ഗ്ലാസ് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആരൊക്കെയോ നിർബന്ധിച്ച് നടത്തിയ കല്യാണം ആയിരിക്കും ഇതെന്നാണ് സൈബർ ഇടത്തിലെ കമന്റുകൾ. വിവാഹദിവസം തന്നെ വഴക്കിടുന്നവർ എത്രനാൾ ഒന്നിച്ച് മുന്നോട്ടു പോകുമെന്നും ചിലർ ചോദിക്കുന്നു. എന്നാൽ ഇതു കണ്ടിട്ട് ചിരിയാണ് വരുന്നതെന്ന് കമന്റ് ചെയ്തവരുമുണ്ട്. 

Related News