മറ്റൊരാളുമായി പ്രണയം; 22കാരിയെ ആക്രമിച്ച ശേഷം മുന്‍കാമുകന്‍ ആത്മഹത്യ ചെയ്തു

  • 24/02/2022

ന്യൂഡല്‍ഹി: മറ്റൊരാളുമായി പ്രണയത്തിലായതിന്‍റെ പേരില്‍ യുവതിയെ മുന്‍കാമുകന്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു.  22കാരിയുടെ അയല്‍വാസിയായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗാസിയാബാദിലാണ് സംഭവം ഉണ്ടായത്. ഇരുവരും അയല്‍വാസികളാണ്. 22കാരിയെ കല്യാണം കഴിക്കാന്‍ അയല്‍വാസി ആഗ്രഹിച്ചിരുന്നു. ഇരുവരും ഇഷ്ടത്തിലുമായിരുന്നു. അതിനിടെയാണ് യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 22കാരിയെ യുവാവ് ക്രൂരമായി ആക്രമിച്ചത്.

 യുവതി ജോലിക്ക് പോകുന്ന സമയത്താണ് ആക്രമിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News