കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അജ്ഞാത കുവൈത്തിയെ സാല്‍മിയയില്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കർഫ്യൂ പെർമിറ്റ് സൈറ്റാണ് ഹാക്ക് ചെയ്യുവാന്‍ ശ്രമമുണ്ടായത്. കമ്പ്യൂട്ടർ മാന്ത്രികനെന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കരുടെ അനധികൃത ശ്രമം ശ്രദ്ധയില്‍പ്പെട്ട ഐ.റ്റി സെക്യൂരിറ്റി ടീം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹാക്കര്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്‍റെ വിലാസം മനസ്സിലാക്കിയ സുരക്ഷാ സേന പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ഹാക്കറെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തി കമ്പ്യൂട്ടർ പിടിച്ചെടുക്കുകയായിരുന്നുവെന്ന് സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?