അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് കേരളം സഹകരിക്കുന്നില്ല; തമിഴ്നാട് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

  • 26/02/2022

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതിയിലെ തമിഴ്നാട് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് കേരളം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് തമിഴ്നാട് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ഉപസമിതി അംഗങ്ങള്‍ കുമളിയില്‍ യോഗം ചേര്‍ന്നത്. സാധനങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് തമിഴ്നാട് അംഗങ്ങള്‍ ചോദിച്ചു. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്ന് കേരള ജലവിഭവ വകുപ്പ് മറുപടി നല്‍കിയെങ്കിലും തമിഴ്നാട് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തേക്കടിയില്‍ നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഉപസമിതി ചെയര്‍മാന്‍ ശരവണകുമാര്‍, കേരള പ്രതിനിധികളായ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍, തമിഴ്നാട് പ്രതിനിധികളായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related News