'യുക്രൈനിൽ കുടുങ്ങിയ 12 മലയാളികൾ ചെന്നൈ വഴിയെത്തും'; വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ശിവൻകുട്ടി

  • 27/02/2022

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി  നേരിട്ട് ഇടപെടൽ നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി. 

ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവൻകുട്ടി അറിയിച്ചു. നയതന്ത്ര വിദഗ്ധൻ വേണു രാജാമണിയുടെ ഇടപെടൽ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവൻകുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

Related News