ജെപി നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്തു; യുക്രൈൻ ജനതക്കൊപ്പം നിൽക്കണമെന്ന് ട്വീറ്റ്

  • 27/02/2022

ന്യൂഡൽഹി: ബിജെപി ദേശീയധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനിന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

യുക്രൈൻ ജനതയ്‌ക്കൊപ്പം നിൽക്കണം. സംഭാവനകളായി ക്രിപ്‌റ്റോ കറൻസികൾ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്.

ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ട്വീറ്റു പ്രത്യക്ഷപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.

Related News