കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് മന്ത്രിസഭയുടെ അംഗീകാരം

  • 27/02/2022

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി അഞ്ച് വര്‍ഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ ദേശീയ തലത്തില്‍ സമാരംഭം കുറയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (എബിഡിഎം) നിര്‍വഹണ ഏജന്‍സി ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്‌എ) ആയിരിക്കും.

ആരോഗ്യ പരിരക്ഷാ ആവാസവ്യവസ്ഥയിലുടനീളമുള്ള ഡിജിറ്റല്‍ ആരോഗ്യ സൊല്യൂഷനുകള്‍ വര്‍ഷങ്ങളായി വളരെയധികം പ്രയോജനം ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്, കോവിന്‍ , ആരോഗ്യ സേതു, ഇ സഞ്ജീവനി എന്നിവ ആരോഗ്യ സംരക്ഷണം പ്രാപ്യമാക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് വഹിക്കാനാകുന്ന പങ്ക് കൂടുതല്‍ പ്രകടമാക്കുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായ പരിചരണത്തിനും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും അത്തരം പരിഹാരങ്ങള്‍ സമന്വയിപ്പിക്കേണ്ടതുണ്ട്.

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജെ എ എം ) ത്രിത്വത്തിന്റെ രൂപത്തിലും ഗവണ്മെന്റിന്റെ മറ്റ് ഡിജിറ്റല്‍ സംരംഭങ്ങളായും രൂപപ്പെടുത്തിയ അടിത്തറയെ അടിസ്ഥാനമാക്കി, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) വിപുലമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നു. ഡാറ്റ, ഇന്‍ഫര്‍മേഷന്‍, അടിസ്ഥാനസൗകര്യ സേവനങ്ങള്‍, ആരോഗ്യ സംബന്ധിയായ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യസ്വഭാവം, സ്വകാര്യത എന്നിവ ഉറപ്പാക്കിക്കൊണ്ട് തുറന്നതും പരസ്പര പ്രവര്‍ത്തനക്ഷമവും നിലവാരം പുലര്‍ത്തുന്നതുമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തുന്നു.

Related News