ലോഡ്ജിൽ വെച്ച് ബി.ഫാം വിദ്യാർഥികൾ യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; യുവാവിന് ദാരുണാന്ത്യം

  • 27/02/2022

ഹൈദരാബാദ്: ലോഡ്ജിൽവെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ  നെല്ലൂരിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി ഫാംവിദ്യാർഥികളെ പൊലീസ്  അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാർഥികളായ മസ്താൻ, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാർ  പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട ഫാർമസി വിദ്യാർഥികളാണ് ലോഡ്ജ് മുറിയിൽവെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയത്. 

ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാർഥികളും നെല്ലൂരിലെ  ലോഡ്ജിൽ മുറിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനാഥ് തൻറെ അമ്മാവന്റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്.  എന്നാൽ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം  ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദിൽ ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാൾ ബി.ഫാം വിദ്യാർഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. 

തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്റെ തീരുമാനം. എന്നാൽ വിവരമറിഞ്ഞ ബി.ഫാം വിദ്യാർഥികൾ ഇതിൽനിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവിൽ തങ്ങൾ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജിൽ മുറിയിടെത്തു.  തുടർന്ന് യൂ ട്യൂബ് വീഡിയോ നോക്കി  വിദ്യാർഥികൾ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികൾ അമിതമായ അളവിൽ വേദനസംഹാരി നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related News