വനിതാ ഡോക്ടര്‍ ഫ്‌ളാറ്റിലെ പതിനാലാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

  • 27/02/2022

കൊച്ചി: കൊച്ചിയില്‍ വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഫ്ലാറ്റിലെ പതിനാലാം നിലയില്‍ നിന്നാണ് രേഷ്മ വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. 


പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകളായ രേഷ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് രേഷ്മ താമസസ്ഥലമായ ചിറ്റൂരിലെ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടിയത്. 

കെട്ടിടത്തില്‍ നിന്നും വീണ രേഷ്മ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News