മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു

  • 28/02/2022

ബംഗളൂരു: ബംഗളൂരുവില്‍ മകൻ അമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. മദ്യപിക്കാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിലാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്.. മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂർ സ്വദേശിനിയുമായ യമുനമ്മ (70) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകൻ അംബരീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി മദ്യപിക്കുന്ന അംബരീഷ് കഴിഞ്ഞ ദിവസം രാത്രി യമുനമ്മയോട് ഇതിനായി പണം ആവശ്യപ്പെട്ടു. എന്നാൽ പണം മറ്റ് ആവശ്യങ്ങൾക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാൻ തരില്ലെന്നും യമുനമ്മ പറഞ്ഞു. തുടർന്ന് ഏറെ നേരം ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിന് ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. 

സംഭവസ്ഥലത്തു തന്നെ യമുനമ്മ മരിച്ചു. പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്‌നലുകളിൽ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിർബന്ധിച്ചിരുന്നു. റായ്ച്ചൂർ സ്വദേശികളായ ഇവർ മൂന്ന് വർഷം മുമ്പാണ് ബംഗളൂരുവിലെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

Related News