എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി തുര്‍ക്കി പൗരൻ: എതിർപ്പുമായി സംഘപരിവാര്‍ സംഘടന

  • 01/03/2022



ന്യൂ ഡെൽഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ഇൽക്കർ ഐസിയെ നിയമിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. തുര്‍ക്കി പൗരനാണ് ഇൽക്കർ ഐസി. ഇതാണ് എതിര്‍പ്പ് ഉയരാനുള്ള പ്രധാന കാരണം. എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും പുനഃപരിശോധന വേണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു. 

വളരെ ഗൗരവമേറിയ വിഷയമാണ് ഇത്. ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ ഇത്തരത്തിലുള്ള നിയമനങ്ങൾ നൽകുന്നതിനെ തന്റെ സംഘടന എതിർക്കുന്നുവെന്നും മഹാരാജൻ പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണ്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിക്കേണ്ടതുണ്ടെന്നും ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ പറയുന്നു. 

2022 ഏപ്രിൽ 1 ന് മുമ്പായി ഇൽക്കർ ഐസി എയര്‍ ഇന്ത്യ എംഡിയായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 2015 മുതൽ ടർക്കിഷ് എയർലൈൻസിന്റെ ചെയർമാനായിരുന്നു അദ്ദേഹം. തുര്‍ക്കിയുടെ വിമാന കമ്പനിയെ ആധുനിക വത്കരിച്ച വ്യക്തിയായാണ് ഇദ്ദേഹം അറിയിപ്പെടുന്നത്. ഫെബ്രുവരി 14നാണ് ഇൽക്കർ ഐസിയെ നിയമിക്കുന്ന കാര്യം എയർ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരമൻ പങ്കെടുത്ത ബോർഡി മീറ്റിംഗിലാണ് ഐസിയുടെ നിയമനം അംഗീകരിച്ചത്.

Related News