പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി

  • 01/03/2022

കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ  വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികൾ വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. 

എഫ്എംസിജി സെക്ടറിലെ പ്രമുഖ കമ്പനിയായ ഡാബറിന്റെ റീട്ടെയിൽ ബിസിനസിൽ പങ്കാളികളാവാൻ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇത് പ്രകാരം ഐ ഒ സി ഉപഭോക്താക്കൾക്ക് ഗ്യാസുമായി വരുന്ന ഏജൻസി ജീവനക്കാരുടെ പകൽ ഇനിമുതൽ ഡാബർ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കും. ഇതിലൂടെ കോടിക്കണക്കിന് വീടുകളിലേക്ക് താങ്കളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കാം എന്നാണ് ഡാബർ കണക്കുകൂട്ടുന്നത്.

Related News