ചേട്ടന്‍ അറിയാതെ കാളയെ വിറ്റു; 32കാരനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും കല്ല് കൊണ്ട് ഇടിച്ചും കൊലപ്പെടുത്തി

  • 01/03/2022

മുംബൈ: മഹാരാഷ്ട്രയില്‍ 32കാരനെ മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. സഹോദരനെ അറിയിക്കാതെ യുവാവ് കാളയെ വിറ്റതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 

നാഗ്പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്.. 32കാരനായ വിജയിനെയാണ് ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കല്ല് കൊണ്ട് ഇടിപ്പിച്ചും കൊന്നത്. 58കാരനായ ഹന്‍സ് രാജ്, 24കാരനായ മകന്‍ പ്രണയ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

രണ്ട് സഹോദരങ്ങളുടെയും അച്ഛന്‍ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ ഭൂമിതര്‍ക്കമുണ്ടായി. അതിനിടെയാണ് ഹന്‍സ് രാജ് അറിയാതെ, വിജയ് കാളയെ വിറ്റത്. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സഹോദരനും സഹോദര പുത്രനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. 

Related News