വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകള്‍ വിജയിക്കുന്നതില്‍ പരാജയപ്പെടുന്നു: പ്രഹ്ളാദ് ജോഷി

  • 01/03/2022

ബെലഗാവി: വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകള്‍ വിജയിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രിയും ധാര്‍വാഡ് എംപിയുമായ പ്രഹ്ളാദ് ജോഷി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് മെഡിക്കല്‍ പഠനത്തിനായി വിദേശങ്ങളില്‍ പോകുന്നത് എന്ന് ചര്‍ച്ച ചെയ്യാനുളള സമയമിതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദേശത്ത് എംബിബിഎസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കാന്‍ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്‌എംജിഇ) പാസാകണമെന്ന് നിര്‍ബന്ധമാണ്. യുക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്ബോള്‍, അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഇന്ത്യ അവിടത്തെ എംബസിയില്‍ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

യുക്രൈനിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയില്‍ വരെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങള്‍ യുക്രെയ്ന്‍ സര്‍ക്കാരുമായും റഷ്യയുമായും ദിവസേന ബന്ധപ്പെടുന്നുണ്ട്, ഉടന്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരും," അദ്ദേഹം പറഞ്ഞു

Related News