നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും, യുക്രൈൻ അധികൃതരുമായി ചർച്ച നടത്തുന്നു: കേന്ദ്ര സർക്കാർ

  • 01/03/2022

ദില്ലി: യുക്രൈനിലെ ഹർകീവിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈൻ അധികൃതരുമായി ചർച്ച നടത്തുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

'കർണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു.  നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്, സംഘർഷ മേഖലകളിൽപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന നവീൻ ചൊവ്വാഴ്ചയാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യ സാധനങ്ങൾക്കായി വരിനിൽക്കവെയാണ് നവീൻ കൊല്ലപ്പെട്ടത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ. 

യുക്രൈനിൽ നിന്ന് മകന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നവീന്റെ പിതാവ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മകൻറെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്.  കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.

Related News