യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ കൈമാറി: മുഖ്യമന്ത്രി

  • 02/03/2022

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3500ലേറെ പേർ ഇതിനകം ഓൺലൈനായും അല്ലാതെയും നോർക്കയിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ മുംബൈയിലും ദൽഹിയിലും നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്ക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ നിന്നും ഡൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്‌ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്‌ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. 

കൊച്ചിയിൽ ഇറങ്ങുന്ന വിദ്യാർത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിക്കാനുള്ള വാഹന സൗകര്യവും നോർക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസർഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകൾ സജ്ജമാക്കിക്കഴിഞ്ഞു.

Related News