വിദ്യാർഥികൾ വെള്ളം കിട്ടാതെ പട്ടിണിയിൽ; ഇടപെടണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

  • 02/03/2022

തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെല്ലാം തിരികെയെത്തിക്കാൻ റഷ്യ വഴി വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധ മേഖലയിൽനിന്ന് വിദ്യാർത്ഥികൾക്ക് പുറത്തുവരാൻ മാനുഷിക പരിഗണന വെച്ച്  സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യൻ ഭരണ നേതൃത്വവുമായി സംസാരിച്ച് വഴി കണ്ടെത്തണണെന്നും പ്രധാനമന്ത്രിയോടെ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

കാർകീവ്, സുമി നഗരങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും പിണറായി ചൂണ്ടികാട്ടി. 

മേഖലയിലെ ബങ്കറുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളവും ഭക്ഷണവും തീർന്നതിനാൽ പട്ടിണി നേരിടുകയാണ്. റെഡ് ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Related News