നടി അകില നാരായണൻ ഇനി അമേരിക്കൻ സൈന്യത്തിന്റെ ഭാഗം

  • 02/03/2022

ചെന്നൈ: തമിഴ് നടി അകില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. അഭിഭാഷകയായാണ് അകിലയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ് അകില. 

ഏഴ് മാസം അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അകിലയുടെ നിയമനം. ജനിച്ചു വളര്‍ന്ന രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും നിയമനത്തെക്കുറിച്ച് അകില പ്രതികരിച്ചു. ഗായിക കൂടിയായ അകില  അമേരിക്കയില്‍ 'നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക്' എന്ന പേരില്‍ സംഗീത പരിശീലനവും നല്‍കുന്നു. തമിഴ് സംവിധായകനായ അരുളിന്റെ ഹൊറര്‍ ചിത്രമായ കാദംബരി എന്ന സിനിമയിലൂടെയാണ് അകില  അഭിനയരംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസായത്. 

Related News