പൊതുമേഖലാ ജോലികൾ ദേശസാൽക്കരിക്കാൻ ബില്ലുമായി പാര്‍ലിമെന്‍റ് അംഗം

  • 17/05/2020

കുവൈത്ത് സിറ്റി : പൊതുമേഖലാ ജോലികൾ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്‍റ് അംഗം അബ്ദുൾ കരീം അൽ കന്ദാരി. ഇത് സംബന്ധിച്ച ബിൽ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റി പകരം സ്വദേശികളെ നിയമിക്കുവാന്‍ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ പൊതുമേഖല സ്ഥാപനവും നിയമപ്രകാരം ഒഴിവുകൾ പരസ്യപ്പെടുത്തണം.പരസ്യപ്പെടുത്തിയ ഒഴിവുകളിലേക്ക് ഒരു പൗരനും അപേക്ഷിക്കുന്നില്ലെങ്കിൽ സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ വാർഷിക കരാറനുസരിച്ച് വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കും. പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളില്‍ കുവൈറ്റ് അപേക്ഷകരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കാവൂയെന്നും അബ്ദുൾ കരീം അൽ കന്ദാരി ആവശ്യപ്പെട്ടു.

Related News