മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു..

  • 06/03/2022

മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും സമസ്​ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട്​ ഹൈദരലി തങ്ങള്‍ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓര്‍മ.


സംസ്​ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്​​്ട്രീയ, സാമുദായിക, ആത്​മീയ നേതൃസ്​ഥാനം അലങ്കരിച്ച തങ്ങള്‍ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആ​ശുപത്രിയില്‍ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

2009ല്‍ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​െന്‍റ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങള്‍ കുടുംബം മുസ്​ലിം ലീഗി​െന്‍റ അധ്യക്ഷ സ്​ഥാനം അലങ്കരിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു സ്​ഥാനാരോഹണം. 1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ്​ സംസ്​ഥാന അധ്യക്ഷനായതോടെയാണ്​ ജില്ല ലീഗ്​ നേതൃത്വത്തില്‍ ഹൈദരലി തങ്ങള്‍ അവരോധിതനായത്​.

19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്​, തൃശൂര്‍ ജില്ല ഖാദി സ്​ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്​. 1994ല്‍ നെടിയിരുപ്പ് പോത്ത്​വെട്ടിപ്പാറ മഹല്ല്​ ഖാദിയായാണ്​ തുടക്കം. സംസ്​ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി​​ ഹൈദരലി തങ്ങള്‍ക്കാണ്​. 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്‍റായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്​ പദവിയും അലങ്കരിച്ചു. കേരളത്തില്‍ ഏറ്റവും കൂടു​തല്‍ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനും ഭാഗ്യം ലഭിച്ചു.

Related News