കടം വാങ്ങിയ 100 രൂപ തിരിച്ചുനല്‍കിയില്ല; 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു

  • 06/03/2022

മുംബൈ: കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ഗിര്‍ഗാമില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാജസ്ഥാന്‍ സ്വദേശിയായ അര്‍ജുന്‍ യശ്വന്ത് സിങ്ങ് സര്‍ഹാര്‍ ആണ് മരിച്ചത്. സുഹൃത്തായി മനോജ് മരജ്കോലയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ മുംബൈയിലെ ഈ പ്രദേശത്ത് ചെറിയ ജോലികള്‍ ചെയ്യുന്നയാളാണ്. സഹപ്രവര്‍ത്തകനില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ നൂറ് രൂപ കടം വാങ്ങിയിരുന്നു. ഇതേ ചൊല്ലി ശനിയാഴ്ച ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. രാത്രി മദ്യലഹരിയിലായിരുന്നു ഇരുവരും തമ്മില്‍ വഴക്കിട്ടത്. അതിന് ശേഷം അര്‍ജുന്‍ യശ്വന്ത് സിങ്ങ് ഉറങ്ങാനായി പോയി. പുലര്‍ച്ചെ സുഹൃത്ത്‌ ഉറങ്ങി കിടക്കുന്നതിനിടെ സിമിന്റ് കട്ടകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

Related News