അമിത ജോലിഭാരം; സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് ബി എസ് എഫ് ജവാൻമാർ കൊല്ലപ്പെട്ടു, പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം

  • 06/03/2022

അമൃത്സർ: അമൃത്സറിലെ ഖാസ ഗ്രാമത്തിലെ ബി എസ് എഫിന്റെ ഭക്ഷണശാലയിലുണ്ടായ വെടിവയ്പ്പിൽ ആറ് ബി എസ് എഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നിരവധി പേർക്ക് പരിക്കറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ബി എസ് എഫ് കോൺസ്റ്റബിളായ കർണാടക സ്വദേശി സട്ടേപ്പയാണ് വെടിയുതിർത്തത്. ഇയാളും ആക്രമണത്തിൽ മരിച്ചു. പരിക്കേറ്റവരെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെഡ് കോൺസ്റ്റബിൾമാരായ ബീഹാർ സ്വദേശി റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശി തൊരസ്‌കർ, ജമ്മു കാശ്മീർ സ്വദേശി രത്തൻ സിംഗ്, ഹരിയാന സ്വദേശി ബാൽജിന്ദർ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ജവാൻമാർ.

തുടർച്ചയായി ഡ്യൂട്ടി നൽകിയിരുന്നതിലും അമിതമായി ജോലി നോക്കേണ്ടി വരുന്നതിലും മാനസിക പ്രയാസത്തിലായിരുന്നു സട്ടേപ്പ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതിർന്ന ബി എസ് എഫ് ഉദ്യാഗസ്ഥനും സട്ടേപ്പയുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഭക്ഷണശാലയിൽ ജോലി ചെയ്യുന്നതിനിടെ സട്ടേപ്പ തന്റെ തോക്കുപയോഗിച്ച് വെടിയുതിർക്കുന്നത്. വെടിവയ്പ്പിന്റെ ശബ്ദം കേട്ട് പട്ടാളക്കാർ ഓടുന്നതിനിടെ ഒൻപത് പേർക്ക് വെടിയേൽക്കുകയും നാല് പേർ തൽക്ഷണം മരിക്കുകയും ചെയ്തു. പിന്നാലെ സട്ടേപ്പ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News