മലപ്പുറം: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി മലപ്പുറം ടൌൺ ഹാളിലെത്തിച്ചു. മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ ടൌൺ ഹാളിലെത്തിയിട്ടുള്ളത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ ടൌൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി പത്ത് മണിയോടെ മലപ്പുറത്തെത്തി ആദരമർപ്പിക്കും. കിലോമീറ്ററുകളോളം നീണ്ട ക്യൂവിൽ നിന്ന് ആയിരങ്ങളാണ് തങ്ങൾക്ക് ആദരമർപ്പിക്കുന്നത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?