കുവൈത്ത് സിറ്റി: വിസ വ്യാപാരം ഇല്ലാതാക്കുന്നതിനായി വിദേശികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഫൈസൽ അൽ കന്ദാരി എം. പി സർക്കാരിനോട് ആവശ്യപ്പെട്ടു. അതോടപ്പം റെസിഡൻസി പെർമിറ്റുകൾ നേടുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസും വിദേശികള്‍ക്ക് നൽകുന്ന ആരോഗ്യ സേവനങ്ങള്‍ക്കുള്ള നിരക്കും സർക്കാർ വർദ്ധിപ്പിക്കണമെന്ന് ഫൈസൽ അൽ കന്ദാരി പറഞ്ഞു. റെസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടവർക്ക് പിഴ ഇരട്ടിയാക്കണമെന്നും പൊതുമാപ്പിന് ശേഷവും നിരവധി നിയമലംഘകർ രാജ്യത്ത് അനധികൃതമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ജനസംഖ്യാപരമായ സന്തുലനം നടപ്പിലാക്കുവാന്‍ മുഹമ്മദ് അൽ ദല്ലാൽ എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ മേഖലകളിലും വിദേശി തൊഴിലാളികളുടെ സേവനങ്ങളെ അവഗണിക്കുവാന്‍ സാധിക്കില്ല. വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്നതും എല്ലാവർക്കും നീതി ഉറപ്പാക്കുന്നതും ഇസ്ലാമിക തത്വങ്ങളുടെ ഭാഗമാണെന്ന് അൽ ദല്ലാൽ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?