യുക്രൈനിൽ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു തിരികെ എത്തി: പിണറായി വിജയൻ

  • 06/03/2022

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു തിരികെ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടായിരത്തിലേറെ മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. 

യുക്രൈനിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം അവസാനഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണ് ഹംഗറിയിലേയും യുെക്രെനിലേയും ഇന്ത്യൻ എംബസി നൽകിയ അറിയിപ്പ്. ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിൻറെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യാനുണ്ടെങ്കിൽ ഉടൻ അതു പൂർത്തിയാക്കണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്.

യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്‌സ് ശേഖരിച്ചു. ഈ വിവരങ്ങൾ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. യുക്രൈനിൽനിന്ന് ഡൽഹിയിലും മുംബൈയിലുമെത്തിയ 2082 മലയാളികളെ സംസ്ഥാനസർക്കാരിൻറെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

Related News