ഇന്ത്യക്കാരെ ഒഴിപ്പിക്കൽ: സെലൻസ്‌കിക്ക് നന്ദി പറഞ്ഞ് മോദി; സംഭാഷണം 35 മിനിറ്റ് നീണ്ടു

  • 07/03/2022

ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുമായുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം 35 മിനിറ്റോളം നീണ്ടു നിന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെക്കുറിച്ചും നിലവിലെ യുക്രൈനിലെ സാഹചര്യത്തെക്കുറിച്ചും മോദി, യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുമായി ചോദിച്ചറിഞ്ഞു.

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതിന് മോദി സെലൻസ്‌കിയോട് നന്ദി പറയുകയും ചെയ്തു. സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനാവശ്യമായ സഹായങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തതായി കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.

Related News