കൊവിഡ് പരിശോധന നിരക്ക്: ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ; നിരക്ക് കൂട്ടണമെന്നാവശ്യം

  • 07/03/2022

കൊച്ചി: കൊവിഡ് പരിശോധനാ നിരക്കുകൾ കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആർ ടി പി സി ആർ നിരക്ക് 300 രൂപയായും ആൻറിജൻ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേൾക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് ഹർജിക്കാരുടെ വാദം

കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചത് ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി  രണ്ടാഴ്ചയ്ക്കകം വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ലാബ് ഉടമകൾ കോടതിയിൽ വാദിച്ചു.

പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. ആർ ടി പി സി ആറിന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്ക്. പരിശോധന നടത്തുന്ന ലാബ് ഉടമകളുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന്  ലാബ് ഉടമകളുടെ ഹർജിയിൽ പറയുന്നു. 

Related News