ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങിയേക്കും; കേന്ദ്രം കനിയണമെന്ന് ധനമന്ത്രി

  • 09/03/2022

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടക്കമുള്ളവരുടെ പെന്‍ഷനും ശമ്ബളവും മുടങ്ങിയേക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 20 വര്‍ഷത്തെ ഏറ്റവും കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. കോവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോള്‍, ശമ്ബളപരിഷ്‌ക്കരണം ചെലവ് ഉയര്‍ത്തി. നികുതി ഉയര്‍ത്തിയാലും ചെലവ് ചുരുക്കിയാലും ഉടന്‍ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല പൊതുധനകാര്യമെന്ന് അദേഹം പറഞ്ഞു.


അടുത്ത ബജറ്റ് വര്‍ഷം കേന്ദ്ര വിഹിതത്തിലെ ഇടിവ് കേരളത്തെ ബാധിക്കും. റവന്യു വരവ് ഇടിയുമ്ബോള്‍ കേരളത്തിന് ലഭിക്കുന്ന കേന്ദ്രസഹായത്തില്‍ മാത്രം ആറായിരം കോടി കുറയും. ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരവും ഇല്ലാതാകും. ഒറ്റയടിക്ക് ആകെ നഷ്ടം 15000കോടി രൂപയായിരിക്കും. ഇതോടെ കേരളം സാമ്ബത്തികമായി തകരുമെന്ന് അദേഹം വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റില്‍ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ.എന്നാല്‍ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്റ് അടക്കം 86720കോടി രൂപയാണ്. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വര്‍ഷം വന്ന വരുമാനത്തില്‍ 77735കോടിയും ചെലവഴിച്ചത് ശമ്ബളവും പെന്‍ഷനും പലിശയും നല്‍കാനാണ്. കടമെടുത്ത് തിരിച്ചടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. ശമ്ബള പരിഷ്‌ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പത്ത് മാസം ശമ്ബളം നല്‍കാന്‍ ചെലവഴിച്ചത് 23000 കോടിയെങ്കില്‍ ഈ സാമ്ബത്തിക വര്‍ഷം ഇതുവരെ 38000 കോടി രൂപ കടന്നു.

Related News