രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

  • 09/03/2022

കാസര്‍കോട്: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ മജീദിനെയാണ് കോടതി ശിക്ഷിച്ചത്. 

ഇയാള്‍ക്ക് 45 വർഷം തടവിന് പുറമെ ,3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.  പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവനുഭവിക്കണം. 2016ലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പുത്തൂർ അർജ്ജാലിൽ താമസിക്കുന്ന 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മദ്രസാദ്യാപകന്‍ പലതവണ പീഡിപ്പിക്കുകയായിരുന്നു. 2016 ജനുവരി 21 നും അതിന് മുൻപുള്ള പല ദിവസങ്ങളിലും അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്. 
 
കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്.  കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു. എന്നാല്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 

Related News