ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്

  • 10/03/2022


ന്യൂ ഡെൽഹി: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോൺ​ഗ്രസിന് ലീഡ് ചെയ്യാനായത്.

ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. എന്നാല്‍ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ കാര്യത്തില്‍ ചരിത്രം വീണ്ടും തുടര്‍ന്നു. പാര്‍ട്ടി മുന്നിലായി എങ്കിലും ബിജെപി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പിന്നാലായി. 2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു ഉത്തരാഖണ്ഡിൽ പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ആം ആദ്മി പാർട്ടിയും രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലെ തോരോട്ടം ഉത്തരാഖണ്ഡില്‍ കണ്ടില്ല.

മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അധ്യക്ഷൻ മദൻ കൗശിക് എന്നിവരായിരുന്നു ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു.

Related News