ബന്ധം എതിര്‍ത്തതിന് അമ്മായി അമ്മയുടെ 'കാമുകന്‍' മർദ്ദിച്ച് അവശയാക്കി; യുവതിക്ക് പരിക്ക്, പ്രതിയെ പിടികൂടി പോലീസ്

  • 10/03/2022

കൊരട്ടി: ബന്ധം എതിര്‍ത്തതിന് അമ്മായി അമ്മയുടെ കാമുകന്‍ യുവതിയെ മര്‍ദ്ദിച്ചു. കൊരട്ടി പാലമുറിയിൽ യുവതിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർതൃമാതാവിന്‍റെ ആണ്‍ സുഹൃത്ത് വി ആർ സത്യവാനെ പൊലീസ് പിടികൂടി. അതിരപ്പിളളിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു സത്യവാന്‍. ഇയാളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. 

ഭര്‍ത്താവിന്‍റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. അമ്മായി അമ്മയ്ക്ക് ആണ്‍ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഭര്‍ത്താവ് കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.  രണ്ടാം തവണയാണ് യുവതി ആക്രമിക്കപ്പെടുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിശദമാക്കുന്നത്.

വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോഹിക്കുകയാണ്. ഭർത്താവ് ജോലിക്ക് പോയാൽവീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു.  ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചിരുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ...

നാളെ വനിതാ ദിനം... പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .... എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്...അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രെമിച്ചത്... ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു....മുഖത്തെ 3,4 എല്ലുകൾ പൊട്ടി... ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ.... എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ദ്രൻ ആയി നടക്കുന്നു.... കാരണം ആൾ വലിയ ബിജെപി കാരന.... ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.... അതുകൊണ്ട് തന്നെ ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം.... വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്... ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആനവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു... ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി.... ഈ 6 മാസത്തിനിടെ അവൾ സമാദാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല.... ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ദ് ഭർത്താവ് ആടോ താൻ എന്ന്...... എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ .... ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും... ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്... നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു 🙏🙏🙏... എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു... . പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല... മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ... അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വാതന്ദ്രൻ ആയി നടക്കുകയാണ്..
Contact നമ്പർ : 9072734048,9656438836,
+91 90741 62611

Related News