അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി.

  • 11/03/2022

കുവൈത്ത് സിറ്റി : രാജ്യത്ത് വില കുത്തനെ ഉയർത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. അവശ്യസാധനങ്ങളുടെ അന്യായമായ വിലക്കയറ്റം കണ്ടെത്തിയാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക്‌ കൈ മാറുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ക്കറ്റുകളിലെ വിലനിർണ്ണയം നിരീക്ഷിക്കാൻ മന്ത്രാലയ പരിശോധനാ സംഘത്തെ നിയമിച്ചതായും സംഘം രാജ്യത്തുടനീളം പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. 

Related News