ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റ്: മന്ത്രി വീണാ ജോർജ്

  • 11/03/2022

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തെക്കാൾ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണൽ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. 

ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 

2022-23ൽ ജെൻഡർ ബജറ്റിനായുള്ള അടങ്കൽ തുക 4665.20 കോടി രൂപയായി വർധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90 ശതമാനമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്‌കീമുകൾ ആരംഭിക്കുന്നതാണെന്ന് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News