ചർച്ചകൾക്കായി യോഗി ദില്ലിക്ക്, ഭഗവന്ത്മാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച, ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രി

  • 11/03/2022

ദില്ലി: ഉത്തർപ്രദേശിൽ ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. സർക്കാർ രൂപികരണ ചർച്ചകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ദില്ലിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരരമന്ത്രി അമിത്ഷാ  ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി യോഗി കൂടിയാലോചന നടത്തും. ഇതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ തീരുമാനിക്കുക. 

ഇന്ന് വൈകിട്ട് ഒന്നാം യോഗി സർക്കാരിന്റെ അവസാന മന്ത്രിസഭ യോഗം ചേരും. തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കം  മന്ത്രിസഭയിലെ  പത്ത് മന്ത്രിമാർ തോറ്റ സാഹചര്യത്തിൽ നിരവധി പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം പിടിക്കാനാണ് സാധ്യത.

പഞ്ചാബിൽ പുതിയ ആം ആദ്മി പാർട്ടി സർക്കാരിന്റെ സത്യപ്രതിഞ്ജ അടുത്ത ബുധനാഴ്ച നടക്കും. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായും മറ്റു മന്ത്രിമാരും  സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് അരവിന്ദ് കെജ്‌രിവാളിനെ ഭഗവന്ത് മൻ ക്ഷണിച്ചു. ഇതിനായി മാൻ ഇന്ന് ദില്ലിയിൽ എത്തിയിരുന്നു. കൂടാതെ മാർച്ച് 13ന് അമൃത്‌സറിൽ റോഡ് ഷോയും പാർട്ടി നടത്തും. അരവിന്ദ് കെജ്‌രിവാളും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ മുഖ്യമന്ത്രി ചരൺജിത്ത് ചന്നി ഗവർണറിന് രാജി സമർപ്പിച്ചിരുന്നു.

Related News