കിടപ്പുമുറിയില്‍ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടു; പട്ടികവടി കൊണ്ട് യുവതിയെ അടിച്ചു കൊന്ന പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

  • 11/03/2022

തൃശൂർ: തൃശൂരില്‍ ഭാര്യയെ പട്ടികവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനു ഓറോണ്‍ (39) എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

2018 നവംബർ ആറിന് രാവിലെയാണ് സംഭവം ഉണ്ടായത്. പുത്തന്‍ചിറയിലുള്ള കരിങ്ങാച്ചിറ പേന്‍ തുരുത്ത് റോഡില്‍ നിക്‌സ എന്നയാളുടെ ഫാമിനോടു ചേര്‍ന്നുള്ള വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും ഭാര്യയും താമസിച്ചിരുന്ന വീട്ടിൽ ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ പ്രതി മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ അന്വേഷിച്ചു നടക്കവെ ഫാമിലെ കോമ്പൗണ്ടിനകത്തുള്ള വീടിന്റെ കിടപ്പുമുറിയില്‍ ഭാര്യയെയും ബുദ്ധുവ ഓറം (അരുണ്‍) എന്നയാളെയും കണ്ടതോടെ പ്രതി പ്രകോപിതനായി. 

മുന്‍വശത്തെ ജനലിലൂടെ കൈയിട്ട് ഭാര്യയുടെ കാലില്‍ പിടിച്ചു വലിച്ചു. തുടര്‍ന്ന് പട്ടികവടി എടുത്തു വാതിൽ തുറന്ന് അകത്തുകടന്ന പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തടുക്കാന്‍ ശ്രമിച്ച അരുണിനെയും ഇയാൾ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related News