പേടിഎമ്മിന് നിയന്ത്രണവുമായി ആര്‍ബിഐ; പുതിയ ഉപയോക്താക്കളെ ചേർക്കരുത്

  • 11/03/2022

ന്യൂഡല്‍ഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു. ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ ശേഷമാകും തുടർ നടപടികളെന്നും നോട്ടീസിൽ പറയുന്നു. നടപടിക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. 

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് ആര്‍ബിഐ നടപടി. 2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി റിസർവ്വ് ബാങ്ക് പേടിഎമ്മിന് നല്‍കിയത്. പേടിഎമ്മിന് 10 കോടിയിലധികം ഉപയോക്താക്കളുണ്ട്.

പേടിഎം പേയ്‌മെന്റ് ബാങ്ക് ഡിസംബറിൽ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ ലഭിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു, അങ്ങനെ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കായി ഇത് മാറി. കഴിഞ്ഞ വർഷം ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ 2,507.47 ദശലക്ഷം ഗുണഭോക്തൃ ഇടപാടുകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. 2020 ലെ മൂന്നാം പാദത്തിൽ ഇത് 964.95 ദശലക്ഷമായിരുന്നു. 

Related News