കൊലക്കേസ് പ്രതിക്കൊപ്പം യൂണിഫോമിൽ മദ്യപാനം; പോലീസുകാരന് സസ്പെൻഷൻ

  • 13/03/2022

തിരുവനന്തപുരം: കൊലക്കേസ് പ്രതിക്കൊപ്പം മദ്യപിച്ചതിന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് സസ്‌പെന്റ് ചെയ്തത്.


നിരവധി കൊലക്കേസുകളില്‍ പ്രതിയായ അയിരൂപ്പാറ കുട്ടനൊപ്പം ജിഹാന്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്. യൂണിഫോമില്‍ പ്രതിക്കൊപ്പം മദ്യപിക്കുന്ന ചിത്രം റേഞ്ച് ഐജിക്ക് ലഭിച്ചതോടെയാണ് അന്വേഷണം നടത്തി നടപടിയെടുത്തത്.

ലോക്ഡൗണ്‍ കാലത്ത് അനധികൃതമായി വിദേശമദ്യം തമിഴ്‌നാട്ടില്‍ നിന്നും കടത്തിയതിന് ഒത്താശ ചെയ്ത സംഭവത്തിലും ജിഹാനെതിരെ അന്വേഷണം നടന്നു വരികയാണ്.

Related News